ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു
1538990
Wednesday, April 2, 2025 11:28 PM IST
ചിറ്റൂർ: പാലപ്പള്ളം തിരിവുപാതയിൽ സ്വകാര്യബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികനു ദാരുണാന്ത്യം. വേലന്താവളം ചുണാമ്പുക്കൽതോട് പരേതനായ മാരിയപ്പൻ മകൻ രാധാകൃഷ്ണൻ(44) ആണ് മരിച്ചത്. ഇന്നലെ രാവിലെ ഒൻപതിന് ചിറ്റൂർ നല്ലേപ്പിള്ളി റൂട്ടിൽ സ്ഥിരം അപകടമേഖലയായ പാലപ്പള്ളം അപകടവളവിൽ വച്ചാണ് അപകടം.
കൊഴിഞ്ഞാമ്പാറ ഭാഗത്തുനിന്ന് ചിറ്റൂർ ഭാഗത്തേക്ക് വരികയായിരുന്ന ബൈക്കും എതിരെ വന്ന ബസും കൂട്ടിയിടിക്കുകയായിരുന്നു. രാധാകൃഷ്ണൻ സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. ചിറ്റൂർ പോലീസ് മേൽനടപടികൾ സ്വീകരിച്ചു.
പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. കെഎസ്ഇബി സെക്ഷൻ ഓഫീസ് സീനിയർ അസിസ്റ്റന്റായിരുന്നു. അമ്മ: മരകതം. ഭാര്യ: രാജേശ്വരി. മക്കൾ: യശ്വന്ത് കുമാർ, നവീൻ കുമാർ.