മരുതമലയിൽ മോഷണംപോയതു നാലുലക്ഷത്തിന്റെ വെള്ളിവേൽ
1539394
Friday, April 4, 2025 1:50 AM IST
കോയമ്പത്തൂർ: മരുതമലയിൽ ധ്യാനഹാളിൽനിന്നും മോഷണംപോയതു നാലുലക്ഷം രൂപ വിലമതിക്കുന്ന വെള്ളി വേൽ. മരുതമല ക്ഷേത്രത്തിന്റെ മലയടിവാരത്തുള്ള വെൽക്കോട്ടം ധ്യാനശാലയിൽനിന്നാണ് വേൽ മോഷണം പോയിട്ടുള്ളത്.
കുംഭാഭിഷേകത്തോടനുബന്ധിച്ച് കനത്ത സുരക്ഷയുണ്ടായിട്ടും മോഷണം നടന്നതിൽ എല്ലാവരും ഞെട്ടലിലാണ്. ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം.
പൂജാരിയുടെ വേഷം ധരിച്ചെത്തിയ ആളാണ് മോഷ്ടാവെന്നു സിസി ടിവി ദൃശ്യങ്ങളിൽ വ്യക്തമായിട്ടുണ്ട്. എന്നാൽ മോഷണം നടന്നതു മരുമതല ക്ഷേത്രത്തിലല്ലെന്നും ക്ഷേത്ര ഉടമസ്ഥതയിലുള്ള ധ്യാനഹാളിൽ അല്ലെന്നും സർക്കാർ ദേവസ്വം വകുപ്പധികാരികൾ വ്യക്തമാക്കി.