120 വീടുകളുടെ തറക്കല്ലിടൽ നടത്തി
1538483
Tuesday, April 1, 2025 1:36 AM IST
പാലക്കാട്: പിഎന്‍സി മേനോനും ശോഭ മേനോനും ചേര്‍ന്ന് സ്ഥാപിച്ച ശ്രീകുറുംബ വിദ്യാഭ്യാസ, ചാരിറ്റബിള്‍ ട്രസ്റ്റ് പിന്നോക്ക കുടുംബങ്ങളെ പിന്തുണയ്ക്കുകയെന്ന ദൗത്യത്തിൽ ഒരുപടി കൂടി മുന്നോട്ട്.
ഗൃഹശോഭ 2025 സംരംഭത്തിന്റെ ഭാഗമായി ജില്ലയിലെ സ്ത്രീകള്‍ നയിക്കുന്ന കുടുംബങ്ങള്‍ക്കായുള്ള 120 വീടുകളുടെ തറക്കല്ലിടല്‍ നടത്തി.
ചടങ്ങിൽ റവന്യുമന്ത്രി കെ. രാജൻ, സാമൂഹ്യനീതി മന്ത്രി ഡോ.ആർ. ബിന്ദു, ആലത്തൂർ എംഎൽഎ കെ.ഡി. പ്രസേനൻ, തരൂർ എംഎൽഎ പി.പി. സുമോദ് എന്നിവർ സന്നിഹിതരായിരുന്നു. സാന്പത്തികമായി പിന്നാക്കംനിൽക്കുന്ന ആയിരം കുടുംബങ്ങൾക്കു ഭവനം എന്നതാണ് ഗൃഹശോഭ പദ്ധതിയുടെ ലക്ഷ്യം. ഇതിനകം അർഹരായ 230 കുടുംബങ്ങൾക്കു വീടുകൾ നിർമിച്ചുനൽകിയതായും ശോഭ ഗ്രൂപ്പിന്റെ സ്ഥാപകനും ശ്രീ കുറുംബ വിദ്യാഭ്യാസ, ചാരിറ്റബിള്‍ ട്രസ്റ്റ് ചാലകശക്തി കൂടിയായ പി.എന്‍.സി. മേനോന് പറഞ്ഞു.