വഴിയാത്രികർക്കു നോന്പുതുറ വിഭവങ്ങളുമായി സേവാദൾ
1538147
Monday, March 31, 2025 1:15 AM IST
കല്ലടിക്കോട്: കോൺഗ്രസ് സേവാദൾ ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ വഴിയാത്രക്കാരായ ആളുകൾക്കാവശ്യമായ നോമ്പുതുറ വിഭവങ്ങളുടെ വിതരണം വി.കെ. ശ്രീകണ്ഠൻ എംപി ഉദ്ഘാടനം ചെയ്തു.
സേവാദൾ ജില്ലാ പ്രസിഡന്റ് ചെറൂട്ടി മുഹമ്മദ് അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ഗിസാൻ മുഹമ്മദ്, തച്ചമ്പാറ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് റിയാസ് തച്ചമ്പാറഭാരവാഹികളായ ടി.കെ. റഫീക്,അബ്ദുൽ റഹ്മാൻ, കെ.എം. ലിറാർ, നൗഫൽ തച്ചമ്പാറ, കെ. രഞ്ജിത്, മുജീബ് മഞ്ഞളിങ്ങൽ, യൂസഫ് നെച്ചുള്ളി, ഷിനു കരിമ്പ തുടങ്ങിയവർ പങ്കെടുത്തു.