വടവന്നൂരിലും, കൊല്ലങ്കോട്ടും ലാഡറിന്റെ സൗജന്യ സംഭാരവിതരണം തുടങ്ങി
1538761
Wednesday, April 2, 2025 2:00 AM IST
പുതുനഗരം: കോഴിക്കോട് ആസ്ഥാനമായ കേരള ലാൻഡ് റിഫോംസ് ആൻഡ് ഡവലപ്മെന്റ് സഹകരണ സംഘത്തിന്റെ (ലാഡർ) സൗജന്യ സംഭാരവിതരണം തുടങ്ങി.
കൊല്ലങ്കോട് ടാക്സി സ്റ്റാൻഡ് പരിസരത്തും വടവന്നൂർ വൈദ്യശാലയിലെ ലാഡർ ഓഫീസിലുമായി ദിവസേന മിൽമ സംഭാരമാണ് സൗജന്യമായി വിതരണം ചെയ്യുന്നത്. യാത്രികർ, സമീപവാസികൾ, കടകളിലെ തൊഴിലാളികൾ എന്നിവർക്കു മേയ് 15 വരെയാണ് സൗജന്യ സംഭാരവിതരണം.
വടവന്നൂരിലെ വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. സക്കീർഹുസൈൻ നിർവഹിച്ചു. ലാഡർ ചെയർമാൻ സി.എൻ. വിജയകൃഷ്ണൻ അധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എ. മണികണ്ഠൻ, പി.എ. രാജീവ്, മുതലമട സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എം. രാധാകൃഷ്ണൻ, പല്ലശ്ശന ക്രെഡിറ്റ് സൊസൈറ്റി പ്രസിഡന്റ് വി. ശ്രീധരൻ, കൊല്ലങ്കോട് ഹൗസിംഗ് സൊസൈറ്റി പ്രസിഡന്റ് കെ.എസ്. മുഹമ്മദ് ഇഖ്ബാൽ, കൊല്ലങ്കോട് അർബൻ സഹകരണസംഘം വൈസ് പ്രസിഡന്റ് കെ.ആർ. പത്മകുമാർ, ഡയറക്ടർ കെ. ഗുരുവായൂരപ്പൻ, ചിറ്റൂർ കാർഷികവികസന ബാങ്ക് ഡയറക്ടർ വി. ശശി, ലാഡർ ജനറൽ മാനേജർ അരവിന്ദൻ കല്ലാച്ചി, ബ്രാഞ്ച് മാനേജർ പി. രോഹിണി പ്രസംഗിച്ചു.
കൊല്ലങ്കോട് ടാക്സി സ്റ്റാൻഡ് പരിസരത്തെ വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. സത്യപാൽ നിർവഹിച്ചു.