കോയമ്പത്തൂർ ചെമ്മൊഴി പാർക്ക് കൂടുതൽ ഹരിതാഭമാക്കുന്നു
1538155
Monday, March 31, 2025 1:15 AM IST
കോയമ്പത്തൂർ: ചെമ്മൊഴി പാർക്ക് സമുച്ചയം കൂടുതൽ ഹരിതാഭമാക്കുന്നു.
ഒന്നരമാസത്തിനകം നവീകരണം പൂർത്തിയാക്കാനാണു തീരുമാനം. ഒന്നാംഘട്ടത്തിൽ 45 ഏക്കറിലും രണ്ടാംഘട്ടത്തിൽ 120 ഏക്കറുമാണ് നവീകരിക്കുക.
ആകെ രണ്ടരലക്ഷത്തോളം പുതിയ തൈകൾ വച്ചുപിടിപ്പിക്കാനാണ് തീരുമാനം. ആന്ധ്രപ്രദേശിലെ മുണ്ട്രിയിൽനിന്നും 60,000 തൈകൾ എത്തിച്ചിട്ടുണ്ട്.
20 ഏക്കർ സ്ഥലത്ത് 1,000 ചതുരശ്ര അടി വിസ്തീർണമുള്ള ലോകോത്തര മൾട്ടി പർപ്പസ് കോൺഫറൻസ് സെന്റർ, ഓപ്പൺ എയർ അരീന, 300 കാറുകൾക്കുള്ള പാർക്കിംഗ് സൗകര്യം, കൃത്രിമ ജലധാര എന്നിവയും ഒരുക്കാനാണ് തീരുമാനം.
ജൂണിൽ പൊതുജനങ്ങൾക്കു തുറന്നുകൊടുക്കാനാണ് ലക്ഷ്യമിടുന്നത്.