മുടങ്ങിക്കിടക്കുന്ന തണ്ണീർപന്തൽ മേൽപ്പാലം നിർമാണ നടപടിക്കു തുടക്കം
1538156
Monday, March 31, 2025 1:15 AM IST
കോയന്പത്തൂർ: മുടങ്ങിക്കിടക്കുന്ന കോയമ്പത്തൂർ തണ്ണീർപന്തൽ മേൽപ്പാലംപദ്ധതി പുനരാരംഭിക്കുന്നതിന് സർക്കാർ ടെൻഡർ ക്ഷണിച്ചു. പത്തുവർഷത്തോളമായി മുടങ്ങിക്കിടന്ന പ്രവൃത്തികൾക്കാണ് തുടക്കമാകുന്നത്.
പാലം പദ്ധതിയുടെ ടെൻഡറുകളിൽ അടുത്ത മാസം കരാർ കമ്പനിയെ നിശ്ചയിക്കും. സർവീസ് റോഡ് നിർമാണം സംബന്ധിച്ച തീരുമാനമായിട്ടില്ല.
ഇതൊഴിച്ചു ബാക്കിയെല്ലാ നിർമാണ ജോലികളും നടക്കുമെന്നാണ് സൂചന. 2006ൽ 100കോടി ചെലവിലാണ് പദ്ധതിക്കു തുടക്കമായത്. ഈ പദ്ധതിയിലെ റെയിൽവേ ട്രാക്കിനു മുകളിലുള്ള പാലത്തിന്റെ നിർമ്മാണം 2018 ൽ ദക്ഷിണ റെയിൽവേ പൂർത്തിയാക്കി. തുടർന്ന്, സർക്കാർ കൂടുതൽ ഭൂമി ഏറ്റെടുക്കാൻ തുനിഞ്ഞപ്പോൾ ചില ഭൂവുടമകൾ ചെന്നൈ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇതിനെ തുടർന്നാണ് പത്തുവർഷത്തോളം നിർമാണം മുടങ്ങിയത്.