ബ്ലേഡ് ഉപയോഗിച്ച് സഹോദരനെ ആക്രമിച്ച യുവാവ് പിടിയിൽ
1538486
Tuesday, April 1, 2025 1:36 AM IST
ഒറ്റപ്പാലം: അതിർത്തിതർക്കത്തിന്റെ പേരിൽ ഏറ്റുമുട്ടിയ സഹോദരന്മാരിൽ ഒരാളുടെ ശരീരം ബ്ലേഡ് ഉപയോഗിച്ച് കീറിമുറിച്ചു. മീറ്റ്നയിലാണ് സഹോദരന്മാർ തമ്മിൽ ഏറ്റുമുട്ടിയത്.
പാറക്കൽ വീട്ടിൽ ബാലകൃഷ്ണനാണ് മുതുകിൽ ഗുരുതരമായി പരിക്കേറ്റത്. സംഭവത്തിൽ ബാലകൃഷ്ണന്റെ ജ്യേഷ്ഠ സഹോദരന്റെ മകൻ സുരേഷ് ഗോപിയെ ഒറ്റപ്പാലം പോലീസ് കസ്റ്റഡിയിലെടുത്തു.
മതിൽ കെട്ടുമ്പോളുണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്.
പരിക്കേറ്റ ബാലകൃഷ്ണനും പിതാവും തമ്മിൽ ഏറ്റുമുട്ടുന്നതിനിടയിലാണ് പുറകിലൂടെ എത്തിയ സുരേഷ് ഗോപി പിതാവിന്റെ അനുജനായ ബാലകൃഷ്ണന്റെ മുതുകിൽ ബ്ലേഡ് ഉപയോഗിച്ച് ഗുരുതരമായി വരഞ്ഞു പരിക്കേൽപ്പിച്ചത്.
ഗുരുതരമായി പരിക്കേറ്റ ബാലകൃഷ്ണനെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. 32 തുന്നിക്കെട്ടലുകൾ ബാലകൃഷ്ണന്റെ ശരീരത്തിലുണ്ട്. സുരേഷ് ഗോപിയെ പോലീസ് അറസ്റ്റുചെയ്തു.