കത്തോലിക്ക കോൺഗ്രസ് വിളംബരജാഥയ്ക്കു തുടക്കം
1538149
Monday, March 31, 2025 1:15 AM IST
മണ്ണാർക്കാട്: കത്തോലിക്ക കോൺഗ്രസിന്റെ നൂറ്റിയേഴാം ജന്മദിന വാർഷികാഘോഷത്തിന്റെ പ്രചാരണ പരിപാടിയുടെ ഭാഗമായി മണ്ണാർക്കാട് ഫൊറോന കത്തോലിക്ക കോൺഗ്രസ് വിവിധ ഇടവകകൾതോറും വിളംബര ജാഥ നടത്തി. മണ്ണാർക്കാട് ഫൊറാന പ്രസിഡന്റ് ബിജു മലയിലിന്റെ നേതൃത്വത്തിൽ നടക്കുന്ന വിളംബരജാഥ മണ്ണാർക്കാട് ഫൊറോനകത്തോലിക്ക കോൺഗ്രസ് ഡയറക്ടർ ഫാ. ലിവിൻ ചുങ്കത്ത് ഉദ്ഘാടനം ചെയ്തു.
ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലുള്ള ശുപാർശകൾ സർക്കാർ എത്രയുംവേഗം നടപ്പാക്കണമെന്നു ബിജു മലയിൽ സർക്കാരിനോടാവശ്യപ്പെട്ടു. രൂപതാ ഫൊറോന നേതാക്കളായ ഷിബു കാട്രുകുടിയിൽ, എലിസബത്ത് മുസോളിനി, ജോഷി മേലേടത്ത്, ബേബി മാവറയിൽ എന്നിവർ വിളംബരജാഥയ്ക്കു നേതൃത്വം നല്കി. വിവിധ പള്ളികളിലെ സ്വീകരണത്തിനുശേഷം വിളംബര ജാഥ അടുത്താഴ്ച അവസാനിക്കും.