പ്രധാനകനാലിലെ മരം വീടുകൾക്കും കാൽനടയാത്രക്കാർക്കും ഭീഷണി
1538152
Monday, March 31, 2025 1:15 AM IST
കല്ലടിക്കോട്: കാഞ്ഞിരപ്പുഴ ഇടതുപ്രധാന കനാലിലെ മരം വീടുകൾക്കും കാൽ നടയാത്രക്കാർക്കും ഭീക്ഷണിയായതായി പരാതി. ദേശീയപാതയിൽനിന്നും 200 മീറ്റർ അകലെ കല്ലടിക്കോട് കീരിപ്പാറ റോഡിൽ കനാലിന്റെ വശത്ത് വളർന്നു പന്തലിച്ചുനിൽക്കുന്ന വാകമരമാണ് യാത്രക്കാർക്കും വാഹനങ്ങൾക്കും സമീപത്തെ വീടുകൾക്കും ഭീഷണിയായിട്ടുള്ളത്.
മരംവളർന്നു പന്തലിച്ചതോടെ കനാൽബണ്ടിന്റെ ബലം കുറയാനും മണ്ണു പുറത്തേയ്ക്കുതള്ളാനും തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ ദിവസത്തെ കാറ്റിലും മഴയിലും മരക്കൊമ്പുകൾചാഞ്ഞ് വീടുകൾക്കു മുകളിലേയ്ക്കുവീഴുന്ന രീതിയിലായി. എപ്പോൾ വേണമെങ്കിലും പൊട്ടിവീഴാവുന്ന മരത്തിനു സമീപം വാഹനങ്ങൾപോലും നിർത്തിയിടാൻ സാധിക്കുന്നില്ല.
കാറ്റത്ത് മരംമറിഞ്ഞുവീണാൽ സമീപത്തെ മൂന്നുവീടുകൾ തകരാനിടയാകും. കീരിപ്പാറ ഭാഗത്തേയ്ക്കുള്ള വൈദ്യുതിക്കാൽ സ്റ്റേവയർ വലിച്ചുകെട്ടിയിട്ടുള്ളത് ഈ മരത്തിലാണ്. മരം പൊട്ടിവീണാൽ 15 വൈദ്യുതിക്കാലുകൾ തകർന്നുവീഴും.