ഐഡി കാർഡ് വിതരണം നടത്തി
1538493
Tuesday, April 1, 2025 1:36 AM IST
വടക്കഞ്ചേരി: ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ വടക്കഞ്ചേരി മേഖല ഐഡി കാർഡ് വിതരണവും സ്ഥാപക നേതാവ് ജോസഫ് ചെറിയാൻ അനുസ്മരണവും ആലത്തൂർ മേഖല പ്രസിഡന്റ് പി.ആർ.സച്ചിദാനന്ദൻ ഉദ്ഘാടനം ചെയ്തു.
യൂണിറ്റ് പ്രസിഡന്റ് എ. ബാലസുബ്രഹ്മണ്യൻ അധ്യക്ഷത വഹിച്ചു. മേഖല സെക്രട്ടറി ടി.എസ്. ഷാജിദർശന അനുസ്മരണപ്രഭാഷണം നടത്തി. യൂണിറ്റ് സെക്രട്ടറി ഗ്രീൻചാനൽ സുദേവൻ റിപ്പോർട്ടും ട്രഷറർ അനു ജോസഫ് കണക്കുകളും അവതരിപ്പിച്ചു. മേഖല ട്രഷറർ സുനിൽ കുഴൽമന്ദം, പി. സോമൻ ആലത്തൂർ, മേഖല പിആർഒ മധുകൃഷ്ണ, ജിന്റോ ചാക്കോ, ജോയിന്റ് സെക്രട്ടറി സി. സന്ദീപ്, വൈസ് പ്രസിഡന്റ് ജി.അമേഷ് എന്നിവർ പ്രസംഗിച്ചു.