നെഹ്റു കോളജിലെ മെഗാ ജോബ് ഫെയറിനും കരിയർ കോണ്‍ക്ലേവിനും മികച്ച പ്രതികരണം
1538153
Monday, March 31, 2025 1:15 AM IST
ഒറ്റപ്പാലം: നെഹ്റു ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിട്യൂഷൻസിന്റെ മെഗാ ജോബ് ഫെയറിനും കരിയർ കോണ്‍ക്ലേവിനും ആവേശകരമായ പ്രതികരണം.
ലക്കിടി ജവാഹർലാൽ കോളജ് ഓഫ് എൻജിനീയറിംഗ് ആൻഡ് ടെക്നോളജിയിൽ നടന്ന മെഗാ ജോബ്ഫെയറിൽ രണ്ടായിരത്തോളം ഉദ്യോഗാർഥികളും ഐടി, മാർക്കറ്റിംഗ് തുടങ്ങി നൂറോളം കന്പനികളും പങ്കെടുത്തു. പ്ലസ് ടു തലത്തിൽ പഠിക്കുന്ന കുട്ടികൾക്കു വേണ്ടിയാണ് കരിയർ കോണ്‍ക്ലേവ് നടത്തിയത്.
നെഹ്റു ഗ്രൂപ്പ് റിസർച്ച് ആൻഡ് അക്രഡിറ്റേഷൻ ഡയറക്ടർ ഡോ.ആർ. ഗൗരി മെഗാ ജോബ്ഫെയർകരിയർ കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്തു.
ജവഹർലാൽ എൻജിനിയറിംഗ് കോളജ് പ്രിൻസിപ്പൽ ഡോ.എൻ. ഗുണശേഖരൻ, അഡ്മിനിസ്ട്രേറ്റീവ് മാനേജർ എം. ശ്രീനിവാസ്, പ്ലേസ്മെന്റ് ഡയറക്ടർ ഡോ. രാജൻപ്രസംഗിച്ചു.