വെടിക്കെട്ടിനും സുരക്ഷയ്ക്കും ബാരിക്കേഡുകൾ
1538146
Monday, March 31, 2025 1:15 AM IST
നെന്മാറ: നെന്മാറ- വല്ലങ്ങി വേലയുടെ സുഗമമായ നടത്തിപ്പിന്റെ ഭാഗമായി സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിത്തുടങ്ങി.
വെടിക്കെട്ട് നടക്കുന്ന സ്ഥലത്തുനിന്ന് നിശ്ചിത അകലത്തിൽ നെൽപ്പാടത്തും ക്ഷേത്രക്കുളത്തിനുചുറ്റും, തെക്കു പടിഞ്ഞാറ് ഭാഗത്തുള്ള കനാൽ ബണ്ടുകളിലും ബാരിക്കേഡുകൾ നിർമിച്ചു തുടങ്ങി.
ബാരിക്കേഡുകൾക്കു പുറമെ പോലീസ് വോളന്റിയർമാരുടെ സംഘങ്ങളും മേഖലയിൽ സുരക്ഷയ്ക്കായുണ്ടാകും.
ഇരുദേശങ്ങളിലും സ്ഥിരമായി വെടിക്കെട്ടുനടത്തുന്ന നെൽപ്പാടത്ത് വേനൽമഴയിൽ രൂപപ്പെട്ട വെള്ളക്കെട്ടുകൾ ചാലുകീറിനീക്കി ഉണക്കിയെടുത്തു. മണ്ണുമാന്തിയയന്ത്രം ഉപയോഗിച്ച് വെടിക്കെട്ട് സ്ഥാപിക്കുന്നവഴിയിൽ നെൽച്ചെടികളുടെ കുറ്റികളും ചപ്പുചവറും മണ്ണുംമാറ്റി വൃത്തിയാക്കുന്ന ജോലിയും പുരോഗമിക്കുകയാണ്.