മയക്കുമരുന്ന് വിപത്തിനെതിരേ ജാഗ്രത പാലിക്കണം: മഹിള ജനതാദൾ-എസ്
1532406
Thursday, March 13, 2025 1:54 AM IST
ചിറ്റൂർ: സംസ്ഥാനത്ത് വർധിച്ചുവരുന്ന മയക്കുമരുന്നു വിപത്തിനെതിരെ സമൂഹം ജാഗ്രത പാലിക്കണമെന്നും ഇക്കാര്യത്തിൽ വനിതകൾ ഉണർന്നു പ്രവർത്തിക്കേണ്ടതുണ്ടെന്നും മഹിള ജനതാദൾ-എസ് കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന ഏകദിന പഠനക്യാമ്പ് ആഹ്വാനം ചെയ്തു. മയക്കുമരുന്ന് വിപത്തിനെതിരെ പ്രത്യേകം കാമ്പയിൻ സംഘടിപ്പിക്കാനും ക്യാമ്പ് തീരുമാനിച്ചു.
ജനതാദൾ-എസ് നിയോജക മണ്ഡലം പ്രസിഡന്റ് കെ. ചെന്താമര ഉദ്ഘാടനം ചെയ്തു. മഹിള ജനതാദൾ പഞ്ചായത്തുകമ്മിറ്റി പ്രസിഡന്റ് വനജ കണ്ണൻ അധ്യക്ഷയായി. ടി.കെ. പത്മനാഭൻ, മാധുരി പത്മനാഭൻ, ഗീത ബാബുലാൽ, മിനി മുരളി, ഷർമിള രാജൻ, ബിന്ദു രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. അഡ്വ.വി. മുരുകദാസ്, അഡ്വ. വിനീത, സി. വിജയൻ മാസ്റ്റർ എന്നിവർ ക്ലാസ് എടുത്തു.