നെല്ലിപ്പുഴ-ആനമൂളി റോഡ് ടാറിംഗ് പൂർത്തിയായി
1532399
Thursday, March 13, 2025 1:54 AM IST
മണ്ണാർക്കാട്: ആനക്കട്ടി അന്തർ സംസ്ഥാനപാത നിർമാണത്തിലെ ഒന്നാംഘട്ടം ടാറിംഗ് പൂർത്തിയായി. നെല്ലിപ്പുഴ മുതൽ ആനമൂളിവരെയുള്ള എട്ട് കിലോമീറ്റർ റോഡാണ് ടാറിംഗ് നടത്തിയത്. കഴിഞ്ഞദിവസം എൻ.ഷംസുദ്ദീൻ എംഎൽഎയുടെ നേതൃത്വത്തിൽ കരാറുകാരെയും വിളിച്ച് യോഗം ചേർന്നിരുന്നു.
മാർച്ച് പത്തിനകം ഒന്നാംഘട്ട പ്രവർത്തികൾ പൂർത്തിയാക്കുമെന്ന് എംഎൽഎ യോഗത്തിൽ പറഞ്ഞിരുന്നു. ഇതനുസരിച്ചാണ് പ്രവൃത്തി വേഗത്തിലാക്കിയതും ഒന്നാംഘട്ട ടാറിംഗ് പ്രവർത്തികൾ പൂർത്തിയാക്കിയതും. ടാറിംഗിന് ആവശ്യമായ സാധനസാമഗ്രികൾ ഊരാളുങ്കൽ ലേബർ സൊസൈറ്റിയുടെ പ്ലാന്റിൽ നിന്നാണ് കരാർകമ്പനി എടുക്കുന്നത്.
ഇതിന് സാങ്കേതിക അനുമതി വൈകിയതാണ് ഒന്നാംഘട്ട പ്രവൃത്തികൾ വൈകാൻ ഇടയാക്കിയതെന്ന് കമ്പനി അധികൃതർ അറിയിച്ചു.