പൊതുസ്ഥലങ്ങളിലെ മാലിന്യക്കൂന്പാരങ്ങൾ കുറഞ്ഞു; 54.24 ലക്ഷം പിഴ ഈടാക്കി
1532407
Thursday, March 13, 2025 1:54 AM IST
പാലക്കാട്: സംസ്ഥാനത്തെ പൂർണമായും മാലിന്യരഹിതമാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന മാലിന്യമുക്ത നവകേരളം കാന്പയിന്റെ പ്രചാരണം 30 ന് അവസാനിക്കുന്ന സാഹചര്യത്തിൽ പാലക്കാട് ജില്ലയിലെ മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലേക്ക്.
2024 ഏപ്രിൽ മുതലുള്ള കണക്ക് അനുസരിച്ച് പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളിയതിനും സമാനമായ മറ്റു നിയമ ലംഘനങ്ങൾക്കുമായി 54.24 ലക്ഷം രൂപ പിഴ ഈടാക്കുകയും ഇതിൽ 37 ലക്ഷം രൂപ ശേഖരിക്കുകയും ചെയ്തു. ജില്ലയിലെ പല പഞ്ചായത്തുകളിലേയും വീടുകളിൽ നിന്നുമുള്ള മാലിന്യശേഖരണം 90 ശതമാനത്തിന് മുകളിൽ എത്തുകയും പൊതുസ്ഥലങ്ങളിലെ മാലിന്യകൂന്പാരങ്ങൾ ഗണ്യമായി കുറയുകയും ചെയ്തു.
ഹരിതകർമസേനയുടെ പ്രവർത്തനം ശക്തിപ്പെടുത്തിയതാണ് നേട്ടത്തിന് കാരണം.
പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ഹരിത കേരളം മിഷൻ, ശുചിത്വ മിഷൻ, കുടുംബശ്രീ തുടങ്ങിയ ഏജൻസികളുമായി സഹകരിച്ചാണ് ജില്ലയിൽ കാന്പയിനിംഗ് നടപ്പിലാക്കുന്നത്.