കരിന്പ പനയംപാടത്ത് മറിഞ്ഞ ലോറിക്കടിയിൽപ്പെട്ട് ഡ്രൈവർ മരിച്ചു
1532318
Wednesday, March 12, 2025 11:09 PM IST
കല്ലടിക്കോട്: കരിന്പ പനയംപാടത്തു മറിഞ്ഞ ലോറിക്കടിയിൽപ്പെട്ട് ഡ്രൈവർ മരിച്ചു. ഇടുക്കി കഞ്ഞിക്കുഴി പിലാസിറ്റി കടുക്കക്കുന്നേൽ കുട്ടായിയുടെ മകൻ സുധീഷ്(38) ആണ് മരിച്ചത്.
ചൊവ്വാഴ്ച രാത്രി ഒരുമണിയോടെയാണ് അപകടം. പാലക്കാട് ഭാഗത്തേക്കു പോയിരുന്ന ലോറി ഡിവൈഡറുകൾ സ്ഥാപിച്ചതിനു തൊട്ടുമുന്നിലാണ് മറിഞ്ഞത്. അടിയിൽ കുടുങ്ങിയ ഡ്രൈവറെ പുറത്തെടുത്തു തച്ചമ്പാറ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.
മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലേക്കു മാറ്റി. അപകടങ്ങൾ പതിവായ പനയംപാടത്ത് അപകടങ്ങൾ ഒഴിവാക്കുന്നതിനു ചില നടപടികൾ സ്വീകരിച്ചിരുന്നെങ്കിലും ഒന്നും ഫലപ്രദമായിട്ടില്ല.