ജില്ലാ ആശുപത്രിയിലെ ഡോക്ടർക്ഷാമം: ഡിഎംഒ ഓഫീസ് ഉപരോധിച്ചു
1532401
Thursday, March 13, 2025 1:54 AM IST
പാലക്കാട്: ജില്ലാ ആശുപത്രിയിൽ കാര്‍ഡിയോളജി വിഭാഗത്തിൽ ഡോക്ടര്‍മാരില്ലാത്തതിനാൽ ഹൃദ്രോഗികൾ ദുരിതത്തിലായ വിഷയത്തിൽ ഡിഎംഒ യുടെ അടിയന്തര ഇടപെടലിനു വേണ്ടി യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡിഎംഒ ഓഫീസ് ഉപരോധിച്ചു .
യൂത്ത് കോൺഗ്രസ് പാലക്കാട് നിയോജക മണ്ഡലം പ്രസിഡന്റ് സതീഷ് തിരുവാലത്തൂർ, കോൺഗ്രസ് നേതാക്കളായ ഹരിദാസ് മച്ചിങ്ങൽ, എം. പ്രശോഭ്, സി. നിഖിൽ, സദ്ദാം ഹുസൈൻ, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് പൂവക്കോട് സജീവ്, ജില്ലാ സെക്രട്ടറി ദീലിപ് മാത്തൂർ, രാഹുൽ മുഹമ്മദ്, പി.എസ്. വിപിൻ, നവാസ് മാങ്കാവ്, എസ്. അക്ഷയ്, ബിനാഷിർ പിരായിരി എന്നിവർ നേതൃത്വം നല്കി.
ഉപരോധസമര നേതാക്കൾ ഡിഎംഒ ക്ക് പ്രതീകാത്മകമായി ഹൃദയത്തിന്റെ പ്ലക്കാർഡ് കൈമാറി. എല്ലാ ദിവസവും ഹൃദ്രോഗ ഒപി തുടങ്ങുവാനും വരും ദിവസങ്ങളിൽ കൂടുതൽ ഹൃദ്രോഗ ഡോക്ടർമാരുടെ സേവനം ജില്ലാ ആശുപത്രിയിൽ ഉണ്ടാകും എന്ന ഉറപ്പിനെതുടർന്ന് ഉപരോധസമരം അവസാനിപ്പിച്ചു.