ഹോട്ടലിൽ പഴകിയ മാംസം പിടികൂടി
1532717
Friday, March 14, 2025 1:42 AM IST
കൊഴിഞ്ഞാമ്പാറ: ആരോഗ്യവകുപ്പ് കൊഴിഞ്ഞാമ്പാറ ടൗണിൽ നടത്തിയ മിന്നൽപരിശോധനയിൽ മലിനമായ സാഹചര്യത്തിൽ ഹോട്ടലിൽ വില്പനയ്ക്കായി സൂക്ഷിച്ച കോഴിയിറച്ചി പിടികൂടി നശിപ്പിച്ചു. പാലക്കാട് റോഡ് കരുവപ്പാറയിൽ പ്രവർത്തിക്കുന്ന ഫുഡ് ഡ്യൂഡ് എന്ന ഹോട്ടലിൽ നടത്തിയ പരിശോധനയിലാണ് മലിനമായ സാഹചര്യത്തിൽ പച്ചമാംസത്തോടൊപ്പം സൂക്ഷിച്ചിരുന്ന അൽഫാം പിടികൂടിയത്.
ഹോട്ടൽ ഉടമയിൽ നിന്ന് 4000 രൂപ പിഴ ഈടാക്കി. ആവർത്തിച്ചാൽ ഹോട്ടലിന്റെ പ്രവർത്താനാനുമതി റദ്ദ് ചെയ്യുമെന്നും പഞ്ചായത്തതികൃതർ മുന്നറിയിപ്പു നൽകിയിട്ടുമുണ്ട്. പ്രദേശത്തെ ഹോട്ടലുകളിൽ പഴകിയ മാംസം വിൽക്കുന്നതായി പഞ്ചായത്തധികൃതർക്ക് വിവരം ലഭിച്ചിരുന്നു. ഹെൽത്ത് ഇൻസ്പെക്ടർ സുരേഷ്, അബ്ദുൾവാഹിദ്, അഞ്ജലി, പഞ്ചായത്ത് ക്ലർക്ക് കാവ്യ എന്നിവരാണ് റെയ്ഡിൽ പങ്കെടുത്തത്. വരുംദിവസങ്ങളിൽ ഭക്ഷണശാലകളിൽ പരിശോധന കർശനമാക്കുമെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.