ക്വാറി ഉത്പന്നങ്ങൾ അന്യസംസ്ഥാനങ്ങളിലേക്ക് കടത്തുന്നതു നിയന്ത്രിക്കണം: സിഡബ്ലുഎസ്എ
1532403
Thursday, March 13, 2025 1:54 AM IST
ചിറ്റൂർ: നിർമാണമേഖലയിൽ ജോലിചെയ്യുന്നവർക്ക് അപകടം സംഭവിക്കുകയോ മരണം സംഭവിക്കുകയോ ചെയ്താൽ ആവശ്യമായ നഷ്ടപരിഹാരം നൽകണമെന്ന് കൺസ്ട്രക്ഷൻ വർക്കേഴ്സ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ പത്താംജില്ലാ സമ്മേളനം ആവശ്യപ്പെട്ടു . ജോലിക്കാരുടെസംരക്ഷണത്തിനായി സൈറ്റ് ഇൻഷ്വറൻസ് പദ്ധതി ഏർപ്പെടുത്തണ മെന്നാവശ്യപ്പെട്ട് യോഗത്തിൽ പ്രമേയം അവതരിപ്പിച്ചു.
അംഗങ്ങളെ ആദരിക്കൽ, മോട്ടിവേഷൻ ക്ലാസ്, ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്, തുടങ്ങി വിവിധ പരിപാടികളും സംഘനാ തെരഞ്ഞെടുപ്പും നടന്നു. തത്തമംഗലം പള്ളിമുക്ക് ജംഗ്ഷനിൽ നിന്നും പ്രകടനം ആരംഭിച്ച് സമ്മേളന നഗരിയിലെത്തിയ ശേഷം ആരംഭിച്ച സമാപന പൊതുസമ്മേളനം സ്ഥാപക സെക്രട്ടറി എ. പ്രേമൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി. കുട്ടൻ അധ്യക്ഷനായി.
എ. വേണുഗോപാൽ, ജില്ലാ സെക്രട്ടറി ബിജു ചാർലി, വിവിധ സംഘടനാ ഭാരവാഹികളായ പി.ഇ. തങ്കച്ചൻ, ഹരി പ്രകാശ്, ചന്ദ്രൻ കുറ്റ്യാടി, കെ.എച്ച്. തരിയക്കുട്ടി, എ. ഗംഗാധരൻ, കെ.കെ.രാജേഷ് തുടങ്ങിയവർ പ്രസംഗിച്ചു. ഭാരവാഹികളായി പി. കുട്ടൻ-ജില്ലാ പ്രസിഡന്റ്, ബിജു ചാർളി-സെക്രട്ടറി, രാജാമണി-ഖജാൻജി എന്നിവരെ തെരഞ്ഞെടുത്തു.