ജില്ലയിലെ ആയിരത്തോളം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു ഹരിതപദവി
1532408
Thursday, March 13, 2025 1:54 AM IST
പാലക്കാട്: ജില്ലയിൽ 1030 സ്കൂളുകളും 98 കോളജുകളും ഉൾപ്പെടെ ആയിരത്തിഒരുന്നൂറോളം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇതിനോടകം ഹരിത കലാലയപദവി ലഭിച്ചു.
ഇത് ജില്ലയിലെ ആകെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ (പ്രൈമറി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി, കോളജുകൾ എന്നിവ ഉൾപ്പെടെ) വലിയ ശതമാനം വരും. കൊഴിഞ്ഞാന്പാറ ഗവ.ആർട്സ് ആൻഡ് സയൻസ് കോളജ്, പല്ലശന വട്ടേക്കാട് എൽപി സ്കൂൾ, തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ മികച്ച മാതൃകകൾ ആയി.
ഉറവിട മാലിന്യ സംസ്കരണം, ജൈവ മാലിന്യങ്ങൾ സംസ്കരിക്കാൻ കന്പോസ്റ്റിംഗ് യൂണിറ്റുകൾ, അജൈവ മാലിന്യ പരിപാലനം, എൻഎസ്എസ്, എൻസിസി, ഗ്രീൻ ആർമി തുടങ്ങിയ വിദ്യാർഥി സംഘടനകളുടെ സഹായത്തോടെയുള്ള ബോധവത്കരണവും വിദ്യാർഥി പങ്കാളിത്തവും, കാന്പസിനകത്തും പുറത്തും ശുചീകരണ ഡ്രൈവുകൾ, സെമിനാറുകൾ, പോസ്റ്റർ നിർമാണ മത്സരങ്ങൾ എന്നിവ സംഘടിപ്പിച്ച് ശുചിത്വബോധം വളർത്തൽ, ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന്റെ നിരോധനം തുടങ്ങിയവ കൊഴിഞ്ഞാന്പാറ ഗവ. ആർട്സ് ആൻഡ് സയൻസ് കോളജ് നടപ്പിലാക്കി വരുന്നു.