മലന്പുഴഡാമിൽ മനുഷ്യരും മൃഗങ്ങളും പ്രവേശിക്കുന്നതു തടയാൻ നടപടിയില്ല
1532404
Thursday, March 13, 2025 1:54 AM IST
മലമ്പുഴ: ഡാം റിസർവോയറിൽ കാലികളെ മേയ്ക്കുക, വസ്ത്രങ്ങൾ കഴുകുക, മലമൂത്രവിസർജനം നടത്തുക എന്നിവ പാടില്ലെന്ന നിയമം കാറ്റിൽപറത്തി പോത്തുകളെ മേയ്ക്കുന്നത് അധികൃതർ കണ്ടില്ലെന്നു നടിക്കുന്നു. പാലക്കാട് നഗരസഭ, ആറ് പഞ്ചായത്ത് എന്നിവിടങ്ങളിലേക്ക് ശുദ്ധജലം വിതരണംചെയ്യുന്നത് ഡാമിലെ വെള്ളം ശുദ്ധീകരിച്ചായതിനാൽ പുറത്തുനിന്നുള്ള എല്ലാ പ്രവേശനങ്ങളും നിരോധിച്ചിട്ടുണ്ട്.
നാട്ടുകാർ ഒട്ടേറെ പരാതികൾ നൽകിട്ടുണ്ടെങ്കിലും നടപടിയെടുക്കാൻ അധികൃതർ തയ്യാറാവുന്നില്ലെന്ന് പരക്കെ ആക്ഷേപമുണ്ട്. എത്രയുംവേഗം നടപടിയെടുക്കണമെന്ന ആവശ്യം ശക്തമായിരിക്കയാണ്. രാവിലെ മുതൽ വൈകുന്നേരം വരെ ഈ പ്രദേശത്ത് ആളുകളും ഇറങ്ങുന്നുണ്ട്. കുടിവെള്ളവിതരണ സംഭരണിയായ മലന്പുഴ ഡാമിലേക്കുള്ള മനുഷ്യരുടേയും മൃഗങ്ങളുടേയും പ്രവേശനം കർശനമായി തടയണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.