പോഷകനിലവാര അവലോകനവും സെമിനാറും
1532713
Friday, March 14, 2025 1:42 AM IST
അഗളി: സാമൂഹ്യആരോഗ്യകേന്ദ്രത്തിൽ പോഷകനിലവാര അവലോകനവും സെമിനാറും സംഘടിപ്പിച്ചു. അട്ടപ്പാടിയിലെ ഗോത്ര വിഭാഗത്തിന്റെ പരമ്പരാഗത ആഹാരരീതിയെ കുറിച്ചും തെറ്റായ ആരോഗ്യശീലങ്ങൾ സൃഷ്ടിക്കുന്ന ആരോഗ്യ പ്രശ്നങ്ങളെയും അടിസ്ഥാനമാക്കിയായിരുന്നു സെമിനാർ. അഗളി സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിന്റെയും ആരോഗ്യവകുപ്പിന്റെ കീഴിലുള്ള സംസ്ഥാന പോഷകാഹാര കാര്യാലയത്തിന്റെയും ആഭിമുഖ്യത്തിൽ ആയിരുന്നു പരിപാടി. അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മരുതി മുരുകൻ ഉദ്ഘാടനം ചെയ്തു.
ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്. സനോജ് അധ്യക്ഷനായി. അഗളി സാമൂഹ്യആരോഗ്യ കേന്ദ്രം ന്യൂട്രീഷ്യനിസ്റ്റുമാരായ വി. മുർഷിദ്, ശുഭാ ദേവി, ന്യൂട്രീഷൻ കാര്യാലയം ഹെൽത്ത് ഇൻസ്പെക്ടർ വി.എസ്. സൂരജ് എന്നിവർ വിഷയാവതരണം നടത്തി. ഹെൽത്ത് സൂപ്പർവൈസർ ടോം വർഗീസ് സ്വാഗതവും, മെഡിക്കൽ ഓഫീസർ ഡോ.ടി. രേഷ്മ നന്ദിയും പറഞ്ഞു.