ഹരിതഗ്രാമം പദ്ധതി ഉദ്ഘാടനംചെയ്തു
1532726
Friday, March 14, 2025 1:42 AM IST
വടക്കഞ്ചേരി: സംസ്ഥാന ജൈവ വൈവിധ്യ ബോർഡിന്റേയും വടക്കഞ്ചേരി പഞ്ചായത്ത് ജൈവവൈവിധ്യ പരിപാലനസമിതിയുടെയും സംയുക്താഭിമുഖ്യത്തിൽ പഞ്ചായത്തിലെ ആറാം വാർഡായ അഞ്ചുമൂർത്തി മംഗലത്ത് ഹരിത ഗ്രാമം (വില്ലേജ് ഫോറസ്റ്റ് ) പദ്ധതിക്ക് തുടക്കമായി.
പദ്ധതിയുടെ ഉദ്ഘാടനം ചെടികൾ നട്ട് പഞ്ചായത്ത് പ്രസിഡൻ്റ് ലിസി സുരേഷ് നിർവഹിച്ചു. വൈസ് പ്രസിഡന്റ് വി.ജെ. ഉസനാർ അധ്യക്ഷത വഹിച്ചു. ജൈവവൈവിധ്യ ബോർഡ് ജില്ലാ കോ ഓർഡിനേറ്റർ വി. സിനിമോൾ പദ്ധതിയുടെ വിശദീകരണം നടത്തി. കുളക്കരയിലെ 11 സെന്റ് സ്ഥലത്ത് സമൃദ്ധമായ ഹരിത ഗ്രാമം സൃഷ്ടിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. യോഗത്തിൽ വൈസ് പ്രസിഡന്റ് വി. ജെ. ഉസനാർ അധ്യക്ഷത വഹിച്ചു.
അക്രഡിറ്റഡ് എൻജിനീയർ ഫിനോയ് റിപ്പോർട്ട് അവതരിപ്പിച്ചു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വ. കെ. പി. ശ്രീകല, ആരോഗ്യ വിദ്യാഭ്യാസ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രശ്മി ഷാജി, ആസൂത്രണ സമിതി അംഗം കെ. കുമാരൻ, ഗ്രാമപഞ്ചായത്ത് അംഗം കെ. മോഹൻദാസ്, ഡോ. വാസുദേവൻ പിള്ള,
രവിദാസൻ, എം. വി. അപ്പുണ്ണി നായർ, വാർഡ് മെംബർ സതീഷ്കുമാർ, ബിഎംസി കൺവീനർ കെ. എം. രാജു എന്നിവർ പ്രസംഗിച്ചു.