പൂരപ്പന്തൽ അഴിക്കുന്നതിനിടെ യുവാവിനു ദാരുണാന്ത്യം
1532946
Friday, March 14, 2025 11:15 PM IST
ഒറ്റപ്പാലം: പൂരപ്പന്തൽ അഴിക്കുന്നതിനിടെ യുവാവ് മരിച്ചു. എടപ്പാൾ സ്വദേശിയായ സുമേഷാണ് മരിച്ചത്.
ചിനക്കത്തൂർ പൂരത്തോടനുബന്ധിച്ചു നിർമിച്ച പല്ലാർമംഗലം ദേശത്തിന്റെ ഇരുപതടിയോളം ഉയരമുള്ള പന്തൽ അഴിച്ചുമാറ്റുന്നതിനിടെയാണ് അപകടം. സുമേഷ് ഷോക്കേറ്റു നിലത്തേക്കു തെറിച്ചുവീഴുകയായിരുന്നു എന്നാണ് പ്രാഥമികനിഗമനം. ആശുപത്രിയിൽ എത്തുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
മൃതദേഹം ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോലീസ് നടപടികൾക്കുശേഷം മോർച്ചറിയിലേക്കു മാറ്റുന്ന മൃതദേഹം ഇന്നു പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്കു വിട്ടുകൊടുക്കും.