ഭിന്നശേഷിക്കാർക്ക് ഉപകരണവിതരണം
1532720
Friday, March 14, 2025 1:42 AM IST
പാലക്കാട്: അട്ടപ്പാടിയിൽ ഭിന്നശേഷിക്കാർക്കായുള്ള ഉപകരണ വിതരണംനടന്നു. ഉപകരണങ്ങളുടെ വിതരണം ജില്ലാ കളക്ടർ ജി. പ്രിയങ്ക ഉദ്ഘാടനം ചെയ്തു. ഇത്തരം പദ്ധതികൾ ജനങ്ങൾ ഫലപ്രദമായി ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ കളക്ടർ പറഞ്ഞു. അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് ആസ്പിരേഷൻ ബ്ലോക്ക് പ്രോഗ്രാമിന്റെ ഭാഗമായി കേന്ദ്ര സർക്കാർ സ്ഥാപനമായ ആർട്ടിഫിഷൽ ലിംഫ് മാനുഫാച്ചറിംഗ് കോർപറേഷൻ ഓഫ് ഇന്ത്യയുമായി ചേർന്നാണ് ഭിന്നശേഷിക്കാർക്ക് സഹായ ഉപകരണങ്ങൾ സൗജന്യമായി വിതരണം ചെയ്യുന്നത്.
അട്ടപ്പാടി ബ്ലോക്ക്പഞ്ചായത്തിലെ പുതൂർ, അഗളി, ഷോളയൂർ ഗ്രാമപഞ്ചായത്തുകളിലെ 94 ഭിന്നശേഷിക്കാർക്ക് 67 ലക്ഷം രൂപ ചെലവിലാണ് വീൽചെയറുകൾ, ശ്രവണ സഹായ ഉപകരണങ്ങൾ തുടങ്ങി വിവിധ ഉപകരണങ്ങൾ വിതരണം ചെയ്തത്. കില കാന്പസിൽ നടന്ന പരിപാടിയിൽ അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മരുതി മുരുകൻ അധ്യക്ഷയായി. വൈസ് പ്രസിഡന്റ് കെ.കെ. മാത്യു, ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷൻ എസ്. സനോജ്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ടി.ജി. ജയപ്രകാശ് എന്നിവർ പങ്കെടുത്തു. പരിപാടിയോടനുബന്ധിച്ച് ദേശീയ ഹാൻഡ്്ബോൾ താരം എസ്. മനുവിന്റെ മോട്ടിവേഷണൽ ക്ലാസും നടന്നു.