പക്ഷികൾക്കായി കുടിനീരൊരുക്കി കുട്ടിക്കൂട്ടം
1532402
Thursday, March 13, 2025 1:54 AM IST
ആലത്തൂർ: അതികഠിനമായ ചൂടിൽ പാലക്കാടൻ മണ്ണ് വരണ്ടുണങ്ങുമ്പോൾ പക്ഷികൾക്കായി ഒരിത്തിരി കുടിനീരൊരുക്കി കരുതിവക്കുകയാണ് കുനിശേരി സീതാറാം യുപി സ്കൂളിലെ എക്കോ ക്ലബ്ബിലെ കുട്ടികൾ. വിദ്യാലയത്തിൽ രൂപീകരിച്ച എക്കോ ക്ലബ്ബിലെ അംഗങ്ങൾ കുടിവെള്ളത്തിന്റെ പ്രാധാന്യവും ധാരാളം വെള്ളം കുടിക്കേണ്ടതിന്റെ ആവശ്യകതയും ഇതോടൊപ്പം ബോധ്യപ്പെടുത്തുന്നതിനും മുന്നിലുണ്ട്.
എക്കോ ക്ലബ്ബ് കൺവീനർ മുരുകദാസ്, അംഗങ്ങളായ രഞ്ജിനി, ദേവിക, അനുരാഗ്, നിഖ പ്രവിത എന്നീ കുട്ടികളോടൊപ്പം പ്രധാനാധ്യാപിക എൻ.പി. ലിസി, കോ -ഓർഡിനേറ്റർമാരായ യു. പ്രിയ, എ. റംസീന എന്നിവരും നേതൃത്വം നൽകി.