കുളങ്ങൾ കൃത്യമായി പരിപാലിക്കാൻ നിർദേശം
1532719
Friday, March 14, 2025 1:42 AM IST
കോയമ്പത്തൂർ: കോർപറേഷനിലെ സിർമിക്കു ടൗൺഷിപ്പിന് കീഴിലുള്ള കൃഷ്ണാംപതി കുളം, സെൽവംപതികുളം, കുമാരസ്വാമി കുളം, സെൽവസിന്താമണി കുളം, പെരിയകുളം, വാളങ്ങുളം, കുറിച്ചികുളം എന്നിങ്ങനെ ഏഴ് കുളങ്ങൾ നവീകരിച്ച് പൊതുജനങ്ങൾക്ക് ഉപയോഗിക്കുന്നതിന് സൗകര്യങ്ങൾ ഒരുക്കി. വാളങ്ങുളം, ഉക്കടം പെരിയകുളം എന്നിവ മേയർ രംഗനായകെ നേരിട്ടു പരിശോധിച്ചു.
മുനിസിപ്പൽ പ്രദേശങ്ങളിൽ സ്ഥിതി ചെയ്യുന്ന കുളങ്ങളിൽ വരുന്ന പൊതുജനങ്ങളെ നിരീക്ഷിക്കുന്നതിനും കുളങ്ങളിലെ അറ്റകുറ്റപ്പണികൾ കൃത്യമായി നടത്തുന്നതിനും പട്രോളിംഗ് വാഹനങ്ങൾ സജ്ജമാക്കാനും ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
ഉക്കടം പെരിയകുളത്ത് സ്ഥിതിചെയ്യുന്ന സൈക്കിൾ ട്രാക്ക്, പക്ഷി നിരീക്ഷണ ടവർ, ലേണിംഗ്ടവർ, ഫ്ലോട്ടിംഗ് സോളാർ പവർ പ്ലാന്റ് എന്നിവയും അദ്ദേഹം പരിശോധിച്ചു.