വയറിളക്കം ബാധിച്ച് ആദിവാസി ശിശു മരിച്ചു
1532950
Friday, March 14, 2025 11:16 PM IST
അഗളി: വയറിളക്കം ബാധിച്ച് അട്ടപ്പാടിയിൽ ആദിവാസി ശിശു മരിച്ചു. പുതൂർ പഞ്ചായത്തിലെ വീട്ടിയൂരിൽ രാജേഷ് അജിത ദമ്പതികളുടെ ഒരു വൈസ് പ്രായമുള്ള കുട്ടിയാണ് മരിച്ചത്.തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്നു മരണം.
അസുഖം ബാധിച്ച കുഞ്ഞിനെ കൂക്കംപാളയത്തെ സ്വകാര്യ ആശുപത്രിയിലും കോട്ടത്തറ ട്രൈബൽ സ്പെഷ്യലിറ്റി ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. കുട്ടിയുടെ നില ഗുരുതരമായതോടെ കോട്ടത്തറ ആശുപത്രിയിൽ നിന്ന് തൃശൂർ മെഡിക്കൽ കോളജിലേക്ക് വിദഗ്ധ ചികിത്സയ്ക്ക് അയക്കുകയായിരുന്നു. ചികിത്സയിലിരിക്കെ ഇന്നലെ ഉച്ചയോടെ മരിച്ചു.