വിളയോടി ന്യൂവൽ പബ്ലിക് സ്കൂൾ വാർഷികം ആഘോഷിച്ചു
1497642
Thursday, January 23, 2025 2:01 AM IST
ചിറ്റൂർ: വിളയോടി വവ്വാക്കോട് ന്യൂവൽ പബ്ലിക് സ്കൂൾ വാർഷികാഘോഷം നവരംഗ് ആർട്ടിസ്റ്റ് ഡയറക്ടർ കണ്ണൻ പാലക്കാട് ഉദ്ഘാടനം ചെയ്തു. 50 ലക്ഷം ചെലവിൽ പണിത പുതിയ ബ്ലോക്ക് സ്കൂൾ ട്രസ്റ്റി ചെന്താമരാക്ഷൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ടി.ജെ. മാണിക്കുഞ്ഞ് സ്വാഗതം പറഞ്ഞു. മാനേജർ എ.സി. ശ്രീജിത്ത് അധ്യക്ഷത വഹിച്ചു. പിടിഎ കമ്മിറ്റി അംഗങ്ങൾ, വിദ്യാർഥികൾ, രക്ഷിതാക്കൾ, നാട്ടുകാർ പങ്കെടുത്തു. സ്കൂളിൽ 400 ൽപരം വിദ്യാർഥികൾ പഠിക്കുന്നുണ്ട്. നിലവിൽ ഏഴു വരെയുള്ള ക്ലാസുകൾ ആണുള്ളത്. ഈ വർഷം മുതൽ എട്ടാംതരവും തുടങ്ങുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.