പാ​ല​ക്കാ​ട്: എ​ല​പ്പു​ള്ളി​യി​ൽ ഒ​യാ​സി​സ് കൊ​മേ​ഴ്സ്യ​ൽ പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് എ​ന്ന ക​ന്പ​നി​യു​ടെ കീ​ഴി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ പു​തി​യ​താ​യി തു​ട​ങ്ങു​വാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന മ​ദ്യ​നി​ർ​മാ​ണ യൂ​ണി​റ്റ് സ​മൂ​ഹ​ത്തി​ന് വ​ലി​യ വി​പ​ത്താ​യി തീ​രു​മെ​ന്ന് രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ പീ​റ്റ​ർ കൊ​ച്ചു​പു​ര​യ്ക്ക​ൽ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ജ​ല​ക്ഷാ​മം രൂ​ക്ഷ​മാ​യ എ​ല​പ്പു​ള്ളി മേ​ഖ​ല​യി​ൽ പ്ര​തി​ദി​നം ല​ക്ഷ​ക്ക​ണ​ക്കി​നു ലി​റ്റ​ർ വെ​ള്ളം ഉ​പ​യോ​ഗി​ച്ച് മ​ദ്യ​നി​ർ​മാ​ണം ആ​രം​ഭി​ച്ചാ​ൽ അ​ത് പ്ര​ദേ​ശ​ത്തെ നി​ല​വി​ലു​ള്ള കു​ടി​വെ​ള്ള​ക്ഷാ​മം അതിരൂ​ക്ഷ​മാ​ക്കും.

കൂടാതെ കാ​ർ​ഷി​ക ആ​വ​ശ്യ​ത്തി​നു​ള്ള വെ​ള്ള​ത്തി​ന്‍റെ ല​ഭ്യ​ത​യ്ക്കും വ​ലി​യ തോ​തി​ൽ കു​റ​വു​വ​രു​ത്തും. ക​ഴി​ഞ്ഞ​വ​ർ​ഷ​ങ്ങ​ളി​ൽ മ​ല​ന്പു​ഴ ഡാ​മി​ലെ വെ​ള്ളം കൃ​ഷി ആ​വ​ശ്യ​ത്തി​ന് വേ​ണ്ട​ത്ര വി​ട്ടു​ന​ൽ​കാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി വ​ന്നി​രു​ന്നു. അ​വി​ടെ​നി​ന്നും ഇ​ത്ര​വ​ലി​യ ഒ​രു വ്യ​വ​സാ​യ​ത്തി​ലേ​ക്കു​കൂ​ടി ഭീ​മ​മാ​യ അ​ള​വി​ൽ വെ​ള്ളം കൊ​ണ്ടു​പോ​കു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​യാ​ൽ അ​ത് ഒ​രു നാ​ടി​നെ അ​തി​ക​ഠി​ന​മാ​യ വ​ര​ൾ​ച്ച​യി​ലേ​ക്ക് ത​ള്ളി​വി​ടു​ക​യാ​യി​രി​ക്കും ചെ​യ്യു​ന്ന​ത്. ഘ​ട്ടംഘ​ട്ട​മാ​യി ല​ഹ​രി ഉ​പ​യോ​ഗം കു​റ​യ്ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന പ്ര​ക​ട​ന​പ​ത്രി​ക​യി​ലെ വാ​ഗ്ദാ​നം കാ​റ്റി​ൽ പ​റ​ത്തി​വ​ള​രെ വേ​ഗ​ത്തി​ൽ കേ​ര​ള​ത്തി​ലെ മ​ദ്യ​ത്തി​ന്‍റെ ല​ഭ്യ​ത വ​ർ​ധി​ക്കു​ന്ന രീ​തി​യി​ലു​ള്ള സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ നീ​ക്കം ദു​രൂ​ഹ​വും പ്ര​തി​ഷേ​ധാ​ർ​ഹ​വു​മാ​ണ്.

കാ​ർ​ഷി​ക​വി​ള​ക​ളി​ൽനി​ന്നും മ​ദ്യം ഉ​ത്പാ​ദി​പ്പി​ക്കു​ന്ന​തുവ​ഴി ക​ർ​ഷ​ക​രെ സ​ഹാ​യി​ക്കാം എ​ന്ന വാ​ഗ്ദാ​നം എ​തി​ർ​പ്പ് ഒ​ഴി​വാ​ക്കാ​നു​ള്ള ഗൂ​ഢ​ത​ന്ത്ര​മാ​ണ്. മ​ദ്യ​ശാ​ല​നി​ർ​മാ​ണ​ത്തി​ന്‍റെ നാ​ലാം​ഘ​ട്ട​ത്തി​ൽ മാ​ത്ര​മാ​ണ് ധാ​ന്യ​ങ്ങ​ളും വി​ള​ക​ളും പ​ഴ​വ​ർ​ഗ​ങ്ങ​ളും ഇ​തി​നാ​യി ഉ​പ​യോ​ഗി​ച്ചു തു​ട​ങ്ങു​ക എ​ന്ന ക​ന്പ​നി​യു​ടെ പ്ര​സ്താ​വ​ന​യി​ൽ നി​ന്ന് അ​തി​നു​മു​ന്പ് ത​ന്നെ രാ​സ​മ​ദ്യ നി​ർ​മാ​ണ​മാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​ത് എ​ന്ന് മ​ന​സി​ലാ​ക്കാം. കൃ​ഷി​ക്കാ​രെ സ​ഹാ​യി​ക്കാ​നു​ള്ള പ​ദ്ധ​തി ആ​യി​രു​ന്നെ​ങ്കി​ൽ വ​ന്യ​മൃ​ഗ​ശ​ല്യം ഇ​ല്ലാ​തെ കൃ​ഷി​ചെ​യ്യാ​നും കൃ​ഷി ആ​വ​ശ്യ​ത്തി​നാ​യി ജ​ല​ത്തി​ന്‍റെ ല​ഭ്യ​ത ഉ​റ​പ്പാ​ക്കാ​നും അ​തി​നൂ​ത​ന സാ​ങ്കേ​തി​ക വി​ദ്യ ഉ​പ​യോ​ഗി​ച്ച് കൃ​ഷി ചെ​യ്യാ​നു​മു​ള്ള സാ​ഹ​ച​ര്യ​മാ​ണ് സ​ർ​ക്കാ​ർ ഉ​റ​പ്പാ​ക്കേ​ണ്ടി​യി​രു​ന്ന​ത്.

അ​തോ​ടൊ​പ്പം ഇ​പ്ര​കാ​രം കൃ​ഷി ചെ​യ്തു​ണ്ടാ​ക്കു​ന്ന ഉ​ത്്പ​ന്ന​ങ്ങ​ൾ ന്യാ​യ​മാ​യ വി​ല​ന​ൽ​കി സം​ഭ​രി​ക്കാ​നോ വി​പ​ണി ക​ണ്ടെ​ത്താ​നോ ക​ർ​ഷ​ക​രെ സ​ഹാ​യി​ക്കു​ക​യും വേ​ണം. വ​ലി​യ തോ​തി​ലു​ള്ള തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്ക​പ്പെ​ടും എ​ന്ന് പ​റ​യു​ന്പോ​ഴും ല​ഹ​രി​ക്ക് അ​ടി​മ​പ്പെ​ട്ട് ഓ​രോ വ​ർ​ഷ​വും ന​മ്മു​ടെ സം​സ്ഥാ​ന​ത്ത് ക്രി​മി​ന​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​പ​ത്ക​ര​മാ​യി വ​ർ​ധി​ച്ചു​വ​രു​ന്നു എ​ന്ന​തു​കൂ​ടെ ചി​ന്തി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു.

ക​ർ​ഷ​ക​രെ സ​ഹാ​യി​ക്കാ​നെ​ന്ന വ്യാ​ജേന എ​ന്തെ​ങ്കി​ലു​മൊ​ക്കെ വാ​ഗ്ദാ​ന​ങ്ങ​ൾ ന​ൽ​കി​ക്കൊ​ണ്ട് സ​മൂ​ഹ​ത്തി​ന് വ​ലി​യ വി​പ​ത്താ​യി തീ​ർ​ന്നേ​ക്കാ​വു​ന്ന മ​ദ്യ​നി​ർ​മാ​ണ യൂ​ണി​റ്റ് എ​ല​പ്പു​ള്ളി​യി​ൽ സ്ഥാ​പി​ക്കു​ന്ന​തി​നെ സ​ർ​ക്കാ​ർ തീ​രു​മാ​നം പി​ൻ​വ​ലി​ക്കു​ന്ന​തു​വ​രെ ജ​ന​പ​ങ്കാ​ളി​ത്ത​ത്തോ​ടെ ശ​ക്ത​മാ​യി എ​തി​ർ​ക്കു​മെ​ന്ന് പാ​ല​ക്കാ​ട് പാ​സ്റ്റ​റ​ൽ സെ​ന്‍റ​റി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ വി​വി​ധ സം​ഘ​ട​ന​ക​ളാ​യ മ​ദ്യ​വി​രു​ദ്ധ സ​മി​തി, എ​കെ​സി​സി, മാ​തൃ​വേ​ദി, വി​ൻ​സെ​ന്‍റ് ഡി ​പോ​ൾ, കെ​സി​വൈ​എം എ​ന്നി​വ​യു​ടെ ഭാ​ര​വാ​ഹി​ക​ൾ മു​ന്ന​റി​യി​പ്പ് ന​ൽ​കി.

വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍ ജീ​ജോ ചാ​ല​ക്ക​ൽ സ്വാ​ഗ​ത​വും പി​ആ​ർ​ഒ ഫാ. ​ജോ​ബി കാ​ച്ച​പ്പി​ള്ളി ന​ന്ദി​യും പ​റ​ഞ്ഞു.