കെപിഎസ്ടിഎ മണ്ണാർക്കാട് വിദ്യാഭ്യാസജില്ലാ സമ്മേളനം
1497633
Thursday, January 23, 2025 2:01 AM IST
തച്ചനാട്ടുകര: എയ്ഡഡ് സ്കൂളിൽ നിയമനം നൽകിയ എല്ലാവർക്കും ശമ്പള സ്കെയിലും ആനുകൂല്യങ്ങളും നൽകണമെന്നു കെപിഎസ്ടിഎ മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
തിരുവാഴിയോട് ഉമ്മൻചാണ്ടി നഗറിൽ നടന്ന സമ്മേളനം കെപിസിസി സെക്രട്ടറിയും എഐപിഎഫ് സീനിയർ വൈസ് പ്രസിഡന്റുമായ പി. ഹരിഗോവിന്ദൻ ഉദ്ഘാടനം ചെയ്തു. ഭിന്നശേഷി സംവരണത്തിന്റെ മറവിൽ എയ്ഡഡ് സ്കൂളിൽ അപ്രഖ്യാപിത നിയമന നിരോധനമാണു നടക്കുന്നതെന്നു അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസജില്ലാ പ്രസിഡന്റ് എം. സജിത്കുമാർ അധ്യക്ഷനായിരുന്നു. സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് പി.ജി. ദേവരാജൻ, ഗുരുശ്രേഷ്ഠ അധ്യാപക ജേതാവ് ബിജു അമ്പാടി, തച്ചമ്പാറ പഞ്ചായത്ത് ഭരണസമിതി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട നൗഷാദ് ബാബു എന്നിവരെ ചടങ്ങിൽ അനുമോദിച്ചു. സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ജി. രാജലക്ഷ്മി, സംസ്ഥാന സമിതി അംഗങ്ങളായ ബിജു ജോസ്, പി.ജി. ദേവരാജൻ, ജാസ്മിൻ കബീർ, സംസ്ഥാന കൗൺസിലർ വി. മനോജ് കുമാർ പ്രസംഗിച്ചു.
പുതിയ ഭാരവാഹികളായി എം. സജിത് കുമാർ- പ്രസിഡന്റ്, ഡോ.എൻ.വി. ജയരാജൻ- സെക്രട്ടറി, എം.എസ്. രാജേഷ്- ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു.