അയ്യപ്പൻകാവിൽ അപകടഭീഷണിയായി റോഡിലേക്കു വീഴാറായ മരക്കൊന്പുകൾ
1497632
Thursday, January 23, 2025 2:01 AM IST
വണ്ടിത്താവളം: അയ്യപ്പൻകാവ് എഎസ് ഓഡിറ്റോറിയത്തിനു മുൻവശത്ത് വളർന്നു പന്തലിച്ച് 75 വർഷം പഴക്കമുള്ള മരത്തിന്റെ ഉണങ്ങിയ കൊമ്പുകൾ റോഡിലേക്ക് താഴ്ന്നുനിൽക്കുന്നത് വാഹനയാത്രികർക്ക് അപകടഭീഷണി.
റോഡിന്റെ മധ്യഭാഗത്താണ് കൊമ്പുകൾ താഴ്ന്നുകാണപ്പെടുന്നത്. ഇടയ്ക്കിടെ കാറ്റുവീശുമ്പോൾ മരശിഖരങ്ങൾ പൊട്ടിവീഴാറുണ്ട്. വിവാഹചടങ്ങിൽ പങ്കെടുക്കാൻ ഓഡിറ്റോറിയത്തിൽ എത്തുന്നവർ തിരിച്ചു പോവാൻ ബസ് കാത്ത് നിൽക്കുന്നത് അപകടഭീഷണിയിലുള്ള മരത്തണലിലാണ്.
മരത്തിനു താഴെയായി വീടുകളുമുണ്ട്. കൊടുവായൂർ- പൊള്ളാച്ചി അന്തർസംസ്ഥാനപാതയെന്നതിനാൽ ഇടതടവില്ലാതെ വാഹനസഞ്ചാരമുള്ള പ്രധാനവഴിയാണിത്.