എക്സൈസ് ഓഫീസ് ധർണ നടത്തി
1497398
Wednesday, January 22, 2025 6:54 AM IST
ചിറ്റൂർ: പരമ്പരാഗത വ്യവസായമായ കള്ളുചെത്ത് വ്യവസായത്തെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ടു ജില്ലാ ചെത്ത് - മദ്യ വ്യവസായ തൊഴിലാളി യൂണിയൻ -എച്ച്എം എസിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ചിറ്റൂർ എക്സൈസ് ഓഫീസിനു മുമ്പിൽ ധർണ നടത്തി.
വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുനടത്തിയ ധർണ എച്ച്എംഎസ് ജില്ലാ പ്രസിഡന്റ് എ. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സി. മധു അധ്യക്ഷനായി. ജനതാദൾ- എസ് ജില്ലാസെക്രട്ടറി ടി.കെ. പത്മനാഭൻ, നിയോജക മണ്ഡലം സെക്രട്ടറി എസ്. വിനോദ് ബാബു, ശശിധരൻ, ബാബുഎന്നിവർ പ്രസംഗിച്ചു.