ഡ്രഡ്ജിംഗ് ജോലികൾ പുരോഗമിക്കുന്ന സംഗന്നൂരിൽ വീടു തകർന്നു
1497401
Wednesday, January 22, 2025 6:54 AM IST
കോയമ്പത്തൂർ: ഡ്രഡ്ജിംഗ് ജോലികൾ പുരോഗമിക്കുന്ന സംഗന്നൂരിൽ തോടിനു സമീപത്തെ വീടു തകർന്നു. കഴിഞ്ഞ ദിവസം രാത്രിയാണ് ഓട്ടോറിക്ഷാ ഡ്രൈവർ സുരേഷിന്റെ വീടു തകർന്നത്. സംഭവത്തെ തുടർന്ന് സുരേഷും ഭാര്യ മീനയും കമൂണിസ്റ്റ് പാർട്ടി ഭാരവാഹികളുടെ നേതൃത്വത്തിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ജില്ലാ കളക്ടർക്കു നിവേദനം നൽകി.
ഡ്രെഡ്ജിംഗ് ജോലികൾ നടക്കുന്നതിനിടെ വീടിന്റെ ഒരുഭാഗം പൊളിച്ചുമാറ്റാൻ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ പൊളിച്ചുവെന്നും തുടർന്ന് വീടിന്റെ പിൻഭാഗത്തു വിള്ളലുണ്ടായെന്നും സുരേഷ് പറഞ്ഞു.
പ്രദേശത്തു നിർധനരാണ് കൂടുതലായും താമസിക്കുന്നതെന്നും ഇത്തരം തകർച്ചയുണ്ടാകാതിരിക്കാൻ കരാറുകാരന്റെ ഭാഗത്തുനിന്നും നടപടിയുണ്ടാകണമെന്നും കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ കോയമ്പത്തൂർ ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കൃഷ്ണമൂർത്തി ആവശ്യപ്പെട്ടു.
പരിസരത്തെ ദുരിതബാധിതർക്കു വീടുകൾ അനുവദിക്കണമെന്നും ആവശ്യപ്പെട്ടു.