അപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു
1497214
Tuesday, January 21, 2025 11:14 PM IST
കല്ലടിക്കോട്: അപകടത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കാരാകുറുശി പുല്ലിശേരി കാവുങ്ങൽ ജയകൃഷ്ണൻ(24) ആണ് മരിച്ചത്. ഞായറാഴ്ച മണ്ണാർക്കാട് മുക്കണ്ണത്തായിരുന്നു അപകടം.
കാറും ബുള്ളറ്റും കൂട്ടിയിടിച്ചായിരുന്നു അപകടം. ബുള്ളറ്റിൽ യാത്രചെയ്യുകയായിരുന്ന ജയകൃഷ്ണനെ ഗുരുതരപരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇന്നലെ രാവിലെയാണ് മരിച്ചത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്കു വിട്ടുകൊടുക്കും.