മികച്ച ജനമൈത്രി പോലീസ് സ്റ്റേഷൻ അംഗീകാരം മലന്പുഴയ്ക്ക്
1497631
Thursday, January 23, 2025 2:01 AM IST
മലന്പുഴ: ജില്ലയിലെ മികച്ച ജനമൈത്രി പോലീസ് സ്റ്റേഷനുള്ള അംഗീകാരം മലമ്പുഴ പോലീസ് സ്റ്റേഷന്. 2024 വർഷത്തെ പ്രവർത്തനം വിലയിരുത്തിയാണ് അംഗീകാരം ലഭിച്ചത്.
മയക്കുമരുന്നിന്റെ ദുരുപയോഗം, റാഗിംഗ് ആക്ട്, പോക്സോ നിയമം, സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണത്തിനുള്ള നിയമങ്ങൾ, സീനിയർ സിറ്റിസൺ സംരക്ഷണ നിയമം, അതിഥി തൊഴിലാളികളെ കണ്ടെത്തിയുള്ള ബോധവത്കരണം, ഇലക്ട്രിക് ഫെൻസിംഗ് വഴി അപകടം കുറയ്ക്കുന്നതിനുള്ള ബോധവത്കരണം തുടങ്ങിയ ഒട്ടേറെ ബോധവത്കരണങ്ങളും ക്ലാസുകളും നടത്തിയതിനാണ് അംഗീകാരം.
കൂടാതെ ആനക്കൽ മേഖലയിലുള്ള കുട്ടികളെ സർക്കാർജോലി നേടിക്കൊടുക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ ലക്ഷ്യം വരെ മുന്നോട്ട് എന്ന പദ്ധതിക്കു മികച്ച പൊതുജന പിന്തുണയും ലഭിച്ചിരുന്നു. അനുമോദന ചടങ്ങിൽ അഡിഷണൽ എസ്പി പി.സി. ഹരിദാസനിൽ നിന്നും ബീറ്റ് ഓഫീസർമാരായ മിനി, രമേഷ് എന്നിവർ പുരസ്കാരം ഏറ്റുവാങ്ങി. ജനമൈത്രി ജില്ലാ നോഡൽ ഓഫീസർ ആറുമുഖൻ സന്നിഹിതനായിരുന്നു.