കൊട്ടശേരി നിർമല സ്കൂൾ വാർഷികം ആഘോഷിച്ചു
1497415
Wednesday, January 22, 2025 6:55 AM IST
കോങ്ങാട്: കൊട്ടശേരി നിർമല സ്കൂൾ വാർഷികാഘോഷം ‘ത്രൈവ് 2കെ25’ ബിഷപ് മാർ പീറ്റർ കൊച്ചുപുരയ്ക്കൽ ഉദ്ഘാടനം ചെയ്തു. വിജയവാഡ പ്രോവിൻസ് ലീഡർ സിസ്റ്റർ ബ്ലാങ്ക് അലക്സ് ഡിമെല്ലോ എംഎസ്ഐ അധ്യക്ഷത വഹിച്ചു.
വി.കെ. ശ്രീകണ്ഠൻ എംപി മുഖ്യപ്രഭാഷണം നടത്തി. കോങ്ങാട് ലൂർദ്മാത പള്ളി വികാരി റവ.ഡോ. ജിമ്മി ആക്കാട്ട് അനുഗ്രഹപ്രഭാഷണം നടത്തി. സംഗീതസംവിധായകനും ഗായകനുമായ പി.എസ്. വിദ്യാധരൻ മാസ്റ്റർ മുഖ്യാതിഥിയായി.
കോങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. അജിത്കുമാർ, പറളി ബിപിസി എ.എം. അജിത്, പിടിഎ പ്രസിഡന്റ് സി. സുരേഷ് ബാബു എന്നിവർ ആശംസാപ്രസംഗം നടത്തി. പ്രിൻസിപ്പൽ സിസ്റ്റർ വിൻസി ജോസഫ് എംഎസ്ഐ, കറസ്പോണ്ടന്റ് സിസ്റ്റർ വത്സമ്മ ജോർജ് എംഎസ്ഐ, സ്കൂൾ പ്യൂപ്പിൾസ് ലീഡർ ധൻവിൻ വിശ്വൻ, അധ്യാപകർ, അനധ്യാപകർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. സമ്മാനദാനവും വിദ്യാർഥികളുടെ വിവിധ കലാപരിപാടികളും നടന്നു.