ഷൊർണൂർ കാർമൽ സ്കൂളിൽ പുസ്തകനിറവ് പരിപാടി
1497635
Thursday, January 23, 2025 2:01 AM IST
പാലക്കാട്: കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ജില്ലയിൽ സംഘടിപ്പിക്കുന്ന പുസ്തകനിറവ് 2025 പദ്ധതിയുടെ ഷൊർണൂരിലെ പരിപാടി കാർമൽ സിഎംഐ ഹയർസെക്കൻഡറി സ്കൂളിൽ നടന്നു. എഴുത്തുകാരിയും അധ്യാപികയുമായ ഡോ. സംഗീത ചേനംപുല്ലി ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ റവ.ഡോ. ടി.എം. പോൾ അദ്ധ്യക്ഷനായിരുന്നു.
ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഭരണസമിതി അംഗം ഡോ. എൻ കെ ഗീത പുസ്തകനിറവ് പദ്ധതിയെക്കുറിച്ച് ആമുഖപ്രഭാഷണം നടത്തി. സ്കൂൾ ബർസാർ ഫാ. ഫ്രിജോ വെണ്ണൂക്കാരൻ, അധ്യാപിക എ. രജനി, വിദ്യാർഥിപ്രതിനിധി അർച്ചന സുരേഷ് എന്നിവർ പ്രസംഗിച്ചു.