കേരളപ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം
1497015
Tuesday, January 21, 2025 1:51 AM IST
പാലക്കാട്: ശമ്പള പരിഷ്കരണ കുടിശിക അട്ടിമറിക്കാനുള്ള നീക്കവും ഉച്ചഭക്ഷണ വിതരണം അട്ടിമറിക്കാനുള്ള നീക്കവും അവസാനിപ്പിച്ച് കേരളത്തിലെ സർവീസ് മേഖലയെ തകർക്കുന്ന എൽഡിഎഫ് സർക്കാരിന്റെ നയം തിരുത്തണമെന്നു കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ പാലക്കാട് വിദ്യാഭ്യാസ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
വിദ്യാഭ്യാസ ജില്ലാ പ്രസിഡന്റ് വി. രാജീവ് അധ്യക്ഷത വഹിച്ച യോഗം വി.കെ. ശ്രീകണ്ഠൻ എംപി ഉദ്ഘാടനം ചെയ്തു.
കെപിസിസി സെക്രട്ടറി പി. ഹരിഗോവിന്ദൻ, ബി. സുനിൽകുമാർ, ജെയിംസ് തോമസ്, ഷാജി തെക്കേതിൽ, രമേശ് പാറപ്പുറം, കെ. സുമേഷ് കുമാർ, കെ. സുരേഷ് എന്നിവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി സി. സജീവ് -പ്രസിഡന്റ്, ജി. മുരളീധരൻ- സെക്രട്ടറി എന്നിവരെ തെരഞ്ഞെടുത്തു.