പിബിആർ തയാറാക്കൽ: വടക്കഞ്ചേരി പഞ്ചായത്തിൽ ശില്പശാല നടത്തി
1497014
Tuesday, January 21, 2025 1:51 AM IST
വടക്കഞ്ചേരി: വടക്കഞ്ചേരി പഞ്ചായത്ത് പിബിആർ തയാറാക്കുന്നതിന്റെ രണ്ടാംഘട്ട പരിശീലനവുമായി ബന്ധപ്പെട്ട് ശില്പശാല നടത്തി.
പഞ്ചായത്ത് കമ്യുണിറ്റി ഹാളിൽ നടന്ന ശില്പശാല പ്രസിഡന്റ് ലിസി സുരേഷ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് വി.ജെ. ഉസൈനാർ അധ്യക്ഷത വഹിച്ചു.
സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ അഡ്വ.കെ.പി. ശ്രീകല, രുക്മണി ഗോപി, രശ്മി ഷാജി, മെംബർമാരായ കെ. മോഹൻദാസ്, സുമിത ഷഹീർ, പഞ്ചായത്ത് സെക്രട്ടറി കെ. രാധിക, ബിഎംസി കൺവീനർ കെ. എം. രാജു എന്നിവർ പ്രസംഗിച്ചു. വിവിധ വിഷയങ്ങളെക്കുറിച്ച് കെഎസ്ബിബി ജില്ലാ കോ- ഓർഡിനേറ്റർ വി. സിനിമോൾ, ബിഎംസി അംഗങ്ങളായ വി. രാമചന്ദ്രൻ , അപ്പുണ്ണി നായർ, കെ. അംബിക, എൻ. രവിദാസൻ എന്നിവർ ക്ലാസുകൾ നയിച്ചു.