മണ്ണാർക്കാട് നിയോജകമണ്ഡലത്തിലെ 14 റോഡുകൾക്കു ഭരണാനുമതി
1497637
Thursday, January 23, 2025 2:01 AM IST
മണ്ണാർക്കാട്: കഴിഞ്ഞ വർഷത്തെ ബജറ്റിൽ വകയിരുത്തിയ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി മണ്ണാർക്കാട് നിയോജകമണ്ഡലത്തിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയിലെ പതിനാല് റോഡുകൾക്കു ഭരണാനുമതി ലഭിച്ചതായി എൻ. ഷംസുദ്ദീൻ എംഎൽഎ അറിയിച്ചു.
അലനല്ലൂർ ഗ്രാമപഞ്ചായത്തിലെ കാളമ്പാറ- കൂറ്റമ്പാറ റോഡിന് 45 ലക്ഷം രൂപ, കോട്ടോപ്പാടം തെയ്യോട്ടുചിറ റോഡിന് 35 ലക്ഷം, കുമരംപുത്തൂർ വട്ടമ്പലം ചക്കരകുളമ്പ് വടക്കേമഠം റോഡിന് 25 ലക്ഷം, മണ്ണാർക്കാട് മുനിസിപ്പാലിറ്റി ശിവൻകുന്ന് തെന്നാരി റോഡിന് 45 ലക്ഷം, തെങ്കര മരക്കോട് കൊറ്റിയോട് റോഡിനു 30 ലക്ഷം, അഗളി കക്കുപ്പടി താഴെഊര് റോഡിനു 25 ലക്ഷം, അലനല്ലൂർ മാളിക്കുന്ന് നാലുശ്ശേരികാവ് റോഡിനു 25 ലക്ഷം, കോട്ടോപ്പാടം വെള്ളടാങ്ക് കാഞ്ഞിരംകുന്ന് പള്ളിക്കുന്ന് റോഡിനു 45 ലക്ഷം, കുമരംപുത്തൂർ അവണക്കുന്ന് സ്കൂൾറോഡിന് 17 ലക്ഷം, മണ്ണാർക്കാട് മുനിസിപ്പാലിറ്റിയിലെ യു റോഡിന് 30 ലക്ഷം, തെങ്കര ഗ്രാമപഞ്ചായത്തിലെ കെപിഐപി വലതുകനാല് മെഴുകുംപാറ റോഡിന് 25 ലക്ഷം, ഷോളയൂർ മൂച്ചിക്കടവ് മിനർവ റോഡിനു 25ലക്ഷം, പുതൂർ തേക്കുവട്ട പാലൂർ റോഡിനു 25 ലക്ഷം, അലനല്ലൂർ അണ്ടികുണ്ട് ചളവ താണിക്കുന്ന് പൊൻപാറ ഓലപ്പാറ റോഡിനു 40 ലക്ഷം എന്നിങ്ങനെയാണ് ഭരണാനുമതി ലഭിച്ചത്. ഈ പദ്ധതിയിൽ മുപ്പത്തിയഞ്ചോളം റോഡുകൾക്കാണ് അപേക്ഷ സമർപ്പിച്ചിരുന്നത്.