കണ്ണമ്പ്ര ഗ്രാമപഞ്ചായത്ത് വികസന സെമിനാർ
1497397
Wednesday, January 22, 2025 6:54 AM IST
വടക്കഞ്ചേരി: കണ്ണമ്പ്ര ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി 2025- 2026 വാർഷിക പദ്ധതിയുടെ ഭാഗമായി വികസന സെമിനാർ നടത്തി. പ്രസിഡന്റ് എം. സുമതി ടീച്ചർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.ആർ. മുരളി അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ. സുലോചന, ബ്ലോക്ക് പഞ്ചായത്ത് അംഗം രജനി രാമദാസ്, മറ്റു സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ രജനി, പി. സോമസുന്ദരൻ, ജയന്തി പ്രകാശൻ, പഞ്ചായത്ത് സെക്രട്ടറി സി.വി. ഷാന്റോ എന്നിവർ പ്രസംഗിച്ചു.