ആലത്തൂർ മണ്ഡലത്തിൽ 23 റോഡുകൾക്ക് 5.50 കോടി രൂപയുടെ ഭരണാനുമതി
1497638
Thursday, January 23, 2025 2:01 AM IST
ആലത്തൂർ: തദ്ദേശ റോഡ്പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി ആലത്തൂർ നിയോജക മണ്ഡലത്തിൽ 23 റോഡുകൾക്കു 5.50 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു.
കുഴൽമന്ദം പഞ്ചായത്തിലെ കുന്നേക്കാട് ലിങ്ക് റോഡ് 15 ലക്ഷം, പുല്ലുപാറ തരുവാക്കുറിശ്ശി 25 ലക്ഷം, തേങ്കുറിശ്ശി പഞ്ചായത്തിലെ പറച്ചിരിക്കാട് 15 ലക്ഷം, അഞ്ചത്താണി പാലം മുതൽ കൊരങ്ങോട് പഴയ പോസ്റ്റ് ഓഫീസ് വരെ 25 ലക്ഷം, ചിതലി മഞ്ഞളൂർ റോഡ് 45 ലക്ഷം എരിമയൂർ പഞ്ചായത്തിലെ കണ്ണമ്പുള്ളി കൂട്ടാല മരുതക്കോട് 30 ലക്ഷം, കോട്ടേക്കുളം താഴക്കോട്ടുകാവ് 25 ലക്ഷം, ആലത്തൂർ പഞ്ചായത്തിലെ കേരളപ്പറമ്പ് ചാമക്കാട് 25 ലക്ഷം, ബാങ്ക് റോഡ് ചെക്ക്ഡാം 25 ലക്ഷം, കീഴ്പ്പാടം മരുതൻകാട് പാറക്കൽ 25 ലക്ഷം, മേലാർകോട് പഞ്ചായത്തിലെ മുതുകുന്നി നെല്ലിയാമ്പാടം 30 ലക്ഷം, ചിറ്റിലഞ്ചേരി പുത്തൻതറ 15 ലക്ഷം, കൈതോണ്ട പാട്ട 15 ലക്ഷം, കാട്ടുത്തെരുവ് അങ്കണവാടി 15 ലക്ഷം, അന്താഴി കനാൽബണ്ട് 20 ലക്ഷം, വണ്ടാഴി പഞ്ചായത്തിലെ പാലമൊക്ക് കിഴക്കേത്തറ 25 ലക്ഷം, മുടപ്പല്ലൂർ മാത്തൂർ പാലം മുതൽ പാലമൊക്ക് വരെ 40 ലക്ഷം, പടിഞ്ഞാറെ ചെല്ലുപടി കൊറ്റം കോട് 25 ലക്ഷം, കിഴക്കഞ്ചേരി പഞ്ചായത്തിലെ പുന്നപ്പാടം പൊട്ടൻ കുഴി 20 ലക്ഷം, കണ്ണച്ചിപ്പരുത ചാമിയാർ കുളമ്പ് 20 ലക്ഷം, അമ്പിട്ടൻ തരിശ്ശ് കണ്ണമ്മത്തരിശ് തൊട്ടാവാടികുണ്ട് നീതിപുരം 30 ലക്ഷം, വാൽക്കുളമ്പ് കോട്ടടി കോട്ടേക്കുളം 25 ലക്ഷം, കൊന്നക്കൽക്കടവ് കോട്ടേക്കുളം 20 ലക്ഷം എന്നിങ്ങനെയാണ് ഭരണാനുമതി ലഭിച്ചത്.
നടപടികൾ പൂർത്തിയാക്കി നിർമാണം ഉടൻ ആരംഭിക്കുമെന്ന് കെ.ഡി. പ്രസേനൻ എംഎൽഎ പറഞ്ഞു.