ചുരം റോഡിൽ മരം കടപുഴകിവീണു; അട്ടപ്പാടി മണിക്കൂറുകളോളം ഇരുട്ടിൽ
1497016
Tuesday, January 21, 2025 1:51 AM IST
അഗളി: അട്ടപ്പാടി ചുരത്തിൽ 33 കെവി ലൈനിൽ മരം കടപുഴകി വീണ് ഇലക്ട്രിക് ലൈനുകൾ പൊട്ടിവീണതിനെ തുടർന്ന് അട്ടപ്പാടി മണിക്കൂറുകളോളം അന്ധകാരത്തിലായി.
ഇന്നലെ പകൽ 2.30 ഓടെയാണ് ചുരത്തിൽ കൂറ്റൻ ഉണക്കമരം 33 കെവി ലൈനിലേക്ക് കടപുഴകി വീണത്. പ്രദേശത്ത് ശക്തമായ കാറ്റ് വീശിയിരുന്നതായി കെഎസ്ഇബി അധികൃതർ അറിയിച്ചു.
കെഎസ്ഇബി അഗളി എഇ ശിവകുമാറിന്റെ നിർദേശപ്രകാരം സബ് എൻജിനീയർ രവിയുടെ നേതൃത്വത്തിൽ പതിനാറോളം ജീവനക്കാർ രാത്രി വൈകിയും വനത്തിനുള്ളിൽ വൈദ്യുതി പുന:സ്ഥാപിക്കുന്നതിനുള്ള പരിശ്രമം നടത്തി. ഒന്പതോടെ വൈദ്യുതി വിതരണം പുന:സ്ഥാപിച്ചു.