വിഷം കഴിച്ച് മരിച്ചു
1497213
Tuesday, January 21, 2025 11:14 PM IST
ചിറ്റൂർ: നന്ദിയോട്ടിൽ യുവാവിനെ വിഷം കഴിച്ച് അത്യാസന്നനിലയിൽ ആശുപത്രിയിലെത്തിയിലെത്തിച്ചെങ്കിലും ചികിത്സക്കിടെ മരിച്ചു. നെന്മാറ, ചാത്തമംഗലം ഉണ്ണികൃഷ്ണന്റെ മകൻ പ്രേംജിത്ത്(49) ആണ് മരിച്ചത്.
നന്ദിയോട് പറക്കോട്ടിൽ വച്ചാണ് യുവാവിനെ അത്യാസന്നനിലയിൽ കണ്ടെത്തിയത്. ജില്ലാ ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹം ഇന്ന് കാലത്ത് മീനാക്ഷിപുരം പോലീസ് ഇൻക്വസ്റ്റിനുശേഷം പോസ്റ്റുമോർട്ടം നടത്തും.