ജെസിഐ പരിശീലന മാരത്തോണിന് റിക്കാർഡ്
1497636
Thursday, January 23, 2025 2:01 AM IST
പാലക്കാട്: മലപ്പുറം, പാലക്കാട് ജില്ലകളുൾപ്പെടുന്ന ജെസിഐ മേഖല 28ന്റെ പരിശീലന പരിപാടിയ്ക്ക് ഇന്ത്യ ബുക്ക് ഓഫ് റിക്കാർഡ്. ട്രെയിനിംഗ്, പിആർ ആൻഡ് മാർക്കറ്റിംഗ് വിഭാഗങ്ങൾ സംയുക്തമായി കേരളത്തിലെ 25 പ്രമുഖ പരിശീലകരുമായി യുവശാക്തീകരണവുമായി നടത്തിയ റൈസ് അപ് 2025 പരിശീലനത്തിനാണ് റിക്കാർഡ്. ധോണി ലീഡ് കോളജിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്. സമാപന സമ്മേളനത്തിൽ ഇന്ത്യ ബുക്ക് ഓഫ് റിക്കാർഡ്സിന്റെ അഡ്ജൂഡിക്കേറ്റർ ആർ. ഹരീഷ് ഔദ്യോഗികമായി റിക്കാർഡ്് പ്രഖ്യാപനം നടത്തി.
ജെസിഐ ഇന്ത്യ സോൺ 28 നെ പ്രതിനിധീകരിച്ചു മേഖലാ പ്രസിഡന്റ് അഡ്വ.പി.കെ. ജംഷാദ് പുരസ്കാരം ഏറ്റുവാങ്ങി. സോൺ പരിശീലന വിഭാഗം ഡയറക്ടർ ഉഷ ആർ. പൂർണിമ അധ്യക്ഷത വഹിച്ചു. ജെസിഐ മുൻ ദേശീയ പ്രസിഡന്റുമാരായ അഡ്വ.എ.വി. വാമനകുമാർ, പി. സന്തോഷ് കുമാർ വിശിഷ്ടാതിഥികളായി. അഭിജിത് രാകേഷ്, ഷഫീഖ് വടക്കൻ, അഫിദ റഫീഖ് എന്നിവർ പങ്കെടുത്തു. സോൺ സെക്രട്ടറി എസ്. ശബരീഷ് നന്ദി പറഞ്ഞു.