കളഞ്ഞുകിട്ടിയ പണം ഉടമയ്ക്കു കൈമാറി
1497412
Wednesday, January 22, 2025 6:55 AM IST
ആലത്തൂർ: ക്രസന്റ് ആശുപത്രിക്കും ബാങ്ക് റോഡിനും ഇടയിൽ റോഡിൽ നിന്ന് കിട്ടിയ പണം ഉടമയ്ക്ക് തിരികെ നൽകി യുവാവ് മാതൃകയായി. കാവശേരി ചുണ്ടക്കാട് വക്കീൽപ്പടി ഫൈസലിനാണ് 50,000 രൂപ ഇന്നലെ രാവിലെ പത്തോടെ റോഡിൽ നിന്ന് ലഭിച്ചത്.
ഫൈസൽ ഈ പണം പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചു. പണം നഷ്ടപ്പെട്ട തരൂർ പഞ്ചായത്ത് ആറാം വാർഡംഗം യൂസഫ് സ്റ്റേഷനിൽ വെച്ച് പണം ഏറ്റുവാങ്ങി. ഗ്രേഡ് എസ്ഐ വി.കെ. സന്തോഷ്, അഡീഷമൽ എസ്ഐ എം. ഷൗക്കത്തലി എന്നിവരുടെ സാന്നിധ്യത്തിൽ ഫൈസൽ യൂസഫിന് സ്റ്റേഷനിൽ തുക കൈമാറി.