ഭിന്നശേഷി നിയമനത്തിന്റെ മറവിൽ അപ്രഖ്യാപിത നിയമന നിരോധനം: കെപിഎസ്ടിഎ സമ്മേളനം
1497013
Tuesday, January 21, 2025 1:51 AM IST
വടക്കഞ്ചേരി: കെപിഎസ്ടിഎ ആലത്തൂർ ഉപജില്ലാ സമേളനം വടക്കഞ്ചേരി കോ- ഓപറേറ്റീവ് ബാങ്ക് ഹാളിൽ നടന്നു. അധ്യാപക മേഖല നേരിടുന്ന പ്രശ്നങ്ങൾ സർക്കാർ കണ്ടില്ലെന്നു നടിക്കുകയാണ്.
ഭിന്നശേഷി നിയമന പ്രശ്നത്തിന്റെ മറവിൽ അപ്രഖ്യാപിത നിയമന നിരോധനമാണ് സംസ്ഥാനത്തു നടക്കുന്നതെന്നും സമ്മേളനം കുറ്റപ്പെടുത്തി. സമേളനം സംസ്ഥാന വൈസ് പ്രസിഡന്റ് ബി. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. ഉപജില്ലാ പ്രസിഡന്റ് സി. അരവിന്ദാക്ഷൻ അധ്യക്ഷത വഹിച്ചു. റവന്യു ജില്ലാ പ്രസിഡന്റ് ഷാജി എസ്. തെക്കേതിൽ മുഖ്യപ്രഭാഷണം നടത്തി.