ഗായകൻ പി. ജയചന്ദ്രനെ അനുസ്മരിച്ച് കേരള കൾച്ചറൽ സെന്റർ
1497634
Thursday, January 23, 2025 2:01 AM IST
കോയമ്പത്തൂർ: അന്തരിച്ച പിന്നണിഗായകൻ പി.ജയചന്ദ്രനു ആദരാഞ്ജലികളർപ്പിച്ച് കേരള കൾച്ചറൽ സെന്റർ (കെസിസി)ന്റെ ആഭിമുഖ്യത്തിൽ സംഗീതാർച്ചന നടത്തി. കേരള ക്ലബ് കെസി ഹാളിൽ നടന്ന ചടങ്ങിൽ കോയമ്പത്തൂരിലെ ഇരുപതോളം ഗായകർ പി. ജയചന്ദ്രൻ പാടിയ മലയാളം, തമിഴ് ഗാനങ്ങൾ ആലപിച്ചു.
കെസിസി പ്രസിഡന്റ് വിൻസെന്റ് ലൂയിസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ എൻ. മോഹൻകുമാർ, ജോട്ടി കുരിയൻ, പി.പി. രാമദാസ്, പി. ബാലൻ, പി.എസ്. പാർത്ഥൻ, രവികുമാർ ആറ്റൂർ, കെ രാമക്രഷ്ണൻ, സി.രാധാക്രഷ്ണൻ , വി.എസ്. സുഭാഷ് എന്നിവർ പ്രസംഗിച്ചു.
ഡോ. കണ്ണൻ വാര്യർ, ഡോ. ബാലകൃഷ്ണൻ, ടി.ആർ. അശോക്, സുരേഷ് ബാലൻ, ഗിരീഷ്കുമാർ, സഞ്ജീവ്, ശശികുമാർ, നരേന്ദ്രൻ, ശ്രീദേവി, പ്രദീപ്, ശ്രീകുമാർ, വിഷ്ണു, ഗോപിനാഥ്, രമ നാരായണൻകുട്ടി, അനന്തക്രഷ്ണൻ, ആദ്യ പ്രജീഷ്, കൈലാസനാഥൻ എന്നിവർ ഗാനങ്ങളാലാപിച്ചു.